Skip to main content

അന്താരാഷ്ട്ര സെറിബ്രല്‍ പാള്‍സി ദിനം;  റീഹാബ് ഡയറി വിതരണം ചെയ്തു

അന്താരാഷ്ട്ര സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ബോധവത്കരണ ക്ലാസും റീഹാബ് ഡയറി വിതരണവും സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കൂട്ടായ്മയും ജെ.സി.ഐ.ലെജന്റ്‌സ്  തിരൂരുമായി സഹകരിച്ച് നടത്തിയ പരിപാടി നഗരസഭാ ചെയര്‍മാന്‍ കെ.ബാവ ഉദ്ഘാടനം ചെയ്തു. സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി പുറത്തിറക്കിയ മെഡിക്കല്‍ ഡയറി ചെയര്‍മാന്‍ പ്രകാശനം ചെയ്തു.
പി. എം.ആര്‍ വിഭാഗം മേധാവി ഡോ. പി. ജാവേദ് അനീസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ: അന്‍വര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.ഹാനി ഹസ്സന്‍,ഡോ.എം.സബീല, ഡോ. വി .എം.അബ്ബാസ്, നഴ്‌സിംഗ് സുപ്രണ്ട് എം.അജിത, ഡോ. എം.റാഷിജ്, ചിത്രകാരിനൂര്‍ ജലീല, സി.ഷൈജി, വരം കോ - ഡിനേറ്റര്‍ മുജീബ് താനാളൂര്‍, ജെ.സി.ഐ ലെജന്‍ഡ്‌സ് പ്രസിഡണ്ട് തല്‍ഹത്ത് പാച്ചി, ജനാര്‍ദ്ദനന്‍ പേരാമ്പ്ര പരിവാര്‍ സെക്രട്ടറി യു. കുഞ്ഞാവ എന്നിവര്‍ സംസാരിച്ചു.
 

date