Post Category
സംരംഭകര്‍ക്ക് ധനസഹായം
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ക്കായി വായ്പ എടുത്ത കര്‍ഷകര്‍ക്ക് പലിശയിനത്തില്‍ അടച്ച തുകയുടെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം മൃഗാശുപത്രികളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബാങ്ക് മാനേജറുടെ സാക്ഷ്യപത്രം, അക്കൗണ്ട് - പലിശ തിരിച്ചടവ് വിവരങ്ങള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം നല്‍കണം.
date
- Log in to post comments