മാനസികാരോഗ്യ ദിനാചരണ പരിപാടികള്‍ക്ക് കൂട്ടയോട്ടത്തോടെ തുടക്കം
ലോക മാനസികാരോഗ്യ ദിനാചരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് നടപ്പിലാക്കുന്ന ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി ആത്മഹത്യയെ ചെറുക്കാന്‍ കൈ കോര്‍ക്കാം എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗവ.കോളജില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം പ്രിന്‍സിപ്പല്‍ ഡോ. കെ.കെ ദാമോദരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. സുലൈമാന്‍ , ഡോ. അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ , ടി.ഹസനത്ത് , 'ജീവനി ന്റെ ര്‍ ഫോര്‍ വെല്‍ ബിയിങ് കൗണ്‍സലര്‍ .പി .ആര്‍ ആതിര, വളണ്ടിയര്‍ സെക്രട്ടറിമാരായ അംന, അഞ്ജലി മോഹന്‍ദാസ്, അര്‍ഷദ്, സ്വബീഹ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാനസികാരോഗ്യ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് (ഒക്‌ടോര്‍ 10) രാവിലെ 10.15ന് കോളജ് സെമിനാര്‍ ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിക്കും. തുടര്‍ന്ന് ആത്മഹത്യക്കെതിരെ ബോധവത്ക്കരണ ഡോക്യുമെന്ററി പ്രദര്‍ശനം, ഇമോഷനല്‍ ട്രീ ഡിസ്‌പ്ലേ, ക്വിസ്സ് മത്സരം എന്നിവ നടക്കും.
- Log in to post comments