Post Category
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അന്ധര്‍, ബധിരര്‍, അടിസ്ഥാന സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കുമായി സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബര്‍ 20നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.swdkerala.gov.in ല്‍ ലഭിക്കും.
date
- Log in to post comments