Skip to main content

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം: ഇന്റർവ്യൂ 14ന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുഖ്യ കാര്യാലയത്തിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്‌സി, പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്‌സ്/എം.ടെക് ഇൻ ജിയോ ഇൻഫോർമാറ്റിക്‌സ് എന്നിവയാണ് യോഗ്യത. താത്പര്യമുളളവർ യോഗ്യത, വയസ്സ് പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ പകർപ്പുകളുമായി 14ന് രാവിലെ 10.30ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മുഖ്യ കാര്യാലയം, പ്ലാമൂട്, പട്ടം, പി.ഒ. 695004, തിരുവനന്തപുരത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.എക്‌സ്.3609/19
 

date