Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ 19ന്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുമായി സഹകരിച്ച് ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന, ചിത്ര രചന മത്സരങ്ങള്‍ നടത്തുന്നു. എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന മത്സരത്തിലും യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരത്തിലും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍മാര്‍ വഴിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ഒക്‌ടോബര്‍ 16 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍:0497 2700231.
പി എന്‍ സി/3560/2019
കാലവര്‍ഷക്കെടുതി: കര്‍ഷകര്‍ രേഖകള്‍ ഹാജരാക്കണം
ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച് കൃഷിഭവനില്‍ അപേക്ഷ നല്‍കിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പുതുതായി രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാറിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കൃഷിഓഫീസില്‍ ഹാജരാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date