Post Category
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് നടത്തി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് കളക്ടറേറ്റില്‍ നടത്തി. ഇലക്ഷന് കമ്മീഷന് ജനറല്‍ ഒബ്സര്‍വര്‍ സുഷമ ഗോഡ്ബോലെ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് കമല്‍ജിത്ത് കെ കമല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മഞ്ചേശ്വരം മണ്ഡലം വരണാധികാരി എന്‍. പ്രേമചന്ദ്രന്, എ.ഡി.എം കെ അജേഷ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി. ആര് രാധിക, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ. രാജന് എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ ക്രമരഹിതമായി തരം തിരിച്ചത്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ന് കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റും റാന്ഡമൈസേഷന് നടത്തും. മൈക്രോ ഒബ്സര്‍വര്‍മാരുടെ റാന്ഡമൈസേഷന് പരിശീലനത്തിനുശേഷം നടത്തും.
date
- Log in to post comments