Post Category
കെമാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ പത്ത് വരെ അപേക്ഷിക്കാം
2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെമാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. പരീക്ഷയ്ക്കായി ഇതുവരെയും അപേക്ഷിക്കാത്തവർ നവംബർ പത്ത് നാലിനു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെമാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോൺ: 04712335133.
പി.എൻ.എക്‌സ്.3622/19
date
- Log in to post comments