എം.എസ്.സി നഴ്‌സിംഗ്: സ്‌പോട്ട് അഡ്മിഷൻ 17ന്
വിവിധ സർക്കാർ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സിൽ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 17ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള 2019 ലെ എം.എസ്.സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി), മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.
സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 21 നുള്ളിൽ കോളേജിൽ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾ ഡി.എം.ഇ. യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.3623/19
- Log in to post comments