Skip to main content

കളക്‌ടേഴ്‌സ്@സ്‌കൂൾ ജില്ലാതല ഉദ്ഘാടനം 14 ന്

പ്ലാസ്റ്റിക് മാലിന്യമുക്ത യജ്ഞത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന പദ്ധതിയായ കളക്‌ടേഴ്‌സ്@സ്‌കൂൾ ജില്ലാതല ഉദ്ഘാടനം പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒക്‌ടോബർ 14 രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത കെ പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് മുഖ്യാതിഥിയായിരിക്കും. സബ് കളക്ടർ അഫ്‌സാന പർവീൺ പദ്ധതി വിശദീകരണവും തുണി ബാഗ് വിതരണവും നിർവഹിക്കും. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ശുഭ ടി എസ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ടി ആർ ഷീജ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് മധുമിത എന്നിവർ പങ്കെടുക്കും.

date