Skip to main content

കൃഷിഭൂമി വാങ്ങുന്നതിന് അപേക്ഷിക്കാം

 

 

കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുളള നാടാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുദ്ധതിയാര്‍, ചക്കലിയാര്‍ പട്ടികജാതി വിഭാഗത്തിപ്പെടുന്നവര്‍ക്ക് കൃഷിഭൂമി വാങ്ങുന്നതിന് അപേക്ഷിക്കാം. കുറഞ്ഞത് 25 സെന്റ് കൃഷി ഭൂമി വാങ്ങുന്നതിന് പരമാവധി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. 55 വയസ്സിന് താഴെയുളളവരാവണം അപേക്ഷകര്‍. കുറഞ്ഞത് 10 സെന്റ് ഭൂമി സ്വന്തം പേരിലോ കുടുംബങ്ങളുടെ പേരിലോ കൈവശം ഉളളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 15 നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 8547630129.

date