Skip to main content

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് :പോളിങ്  ഏജന്റുമാര്‍ക്ക്  പരിശീലനം 18 ന്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഏജന്റുമാര്‍ക്കുള്ള പരിശീലനം  ഒക്‌ടോബര്‍ 18 ന് നടക്കും.  എട്ട് കേന്ദ്രങ്ങളിലായി വ്യത്യസ്ത സമയക്രമങ്ങളിലാണ് പരിശീലനം. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി,തെരഞ്ഞെടുപ്പ് പ്രക്രിയകളായ മോക്ക് പോള്‍, ടെസ്റ്റ് വോട്ട് എന്നിവരെക്കുറിച്ച് പോളിങ് ഏജന്റ്ുമാര്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.  പോളിങ് ഏജന്റുമാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുക വഴി സുതാര്യവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പാണ് ഇലക്ഷന്‍ കമ്മീഷന്റെ ലക്ഷ്യം.
 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് ഒന്നു മുതല്‍ 10 വരെയുളള പോളിങ് ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും 11.30 ന്  11 മുതല്‍ 20 വരെയുളള ബൂത്തുകളിലെ  പോളിങ് ഏജന്റുമാര്‍ക്കും ഉച്ചയ്ക്ക് രണ്ടിന്  പോളിങ് ബൂത്ത് നമ്പര്‍ 21 മുതല്‍ 29 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം നല്‍കും.

  മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന്  പോളിങ് ബൂത്ത് നമ്പര്‍ 67 മുതല്‍ 78 വരെയുളള ബൂത്തുകളിലെ പോളിങ്് ഏജന്റുമാര്‍ക്കും രാവിലെ 11.30 ന്  പോളിങ് ബൂത്ത് നമ്പര്‍ 79  മുതല്‍ 90 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും  ഉച്ചയ്ക്ക് രണ്ടിന്  പോളിങ് ബൂത്ത് നമ്പര്‍ 91 മുതല്‍ 101 വരെയുളള  ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം.

കുമ്പള ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് പോളിങ് ബൂത്ത് നമ്പര്‍ 126 മുതല്‍ 137 വരെയുളള ബൂത്തുകളിലെ  പോളിങ്് ഏജന്റുമാര്‍ക്കും  രാവിലെ 11.30 ന് ബൂത്ത് നമ്പര്‍ 138 മുതല്‍ 149 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് ബൂത്ത് നമ്പര്‍ 150 മുതല്‍ 160 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം  നല്‍കും 

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് പോളിങ് ബൂത്ത് നമ്പര്‍ 30 മുതല്‍ 38 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും ഉച്ചയ്ക്ക്  12 ന് ബൂത്ത് നമ്പര്‍ 39 മുതല്‍ 47 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം.

മീഞ്ച ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന്  ബൂത്ത് നമ്പര്‍ 48 മുതല്‍ 57 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും  ഉച്ചയ്ക്ക് 12 ന് ബൂത്ത് നമ്പര്‍ 58 മുതല്‍ 66 വരെയുളള  ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പുത്തിഗെ ഗ്രാമപഞ്ചായത്ത് ഹാളില്‍  രാവിലെ   പത്തിന്  ബൂത്ത് നമ്പര്‍ 161 മുതല്‍ 169 വരെയുളള  ബൂത്തുകളിലെ പോളിങ്  ഏജന്റുമാര്‍ക്കും ഉച്ചയ്ക്ക്  പന്ത്രണ്ടിന് ബൂത്ത് നമ്പര്‍ 170 മുതല്‍ 177 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം. 

പൈവളിഗെ ഗ്രാമപഞ്ചായത്ത് ഹാളില്‍  രാവിലെ പത്തിന് ബൂത്ത് നമ്പര്‍ 102 മുതല്‍ 113 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും ഉച്ചയ്ക്ക് 12 ന്  ബൂത്ത് നമ്പര്‍ 114 മുതല്‍ 125 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും പരിശീലനം സംഘടിപ്പിക്കുന്നു 

എന്‍മകജെ ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് ബൂത്ത് നമ്പര്‍ 178 മുതല്‍ 188 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും,  ഉച്ചയ്ക്ക് 12 ന് ബൂത്ത് നമ്പര്‍ 189 മുതല്‍ 198 വരെയുളള ബൂത്തുകളിലെ പോളിങ് ഏജന്റുമാര്‍ക്കും  പരിശീലനം.

date