Skip to main content

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ  നടപടി

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനെതിരെയും സംസ്ഥാനത്ത് ഓപ്പറേഷന്‍ 'പി-ഹണ്ട്' എന്ന പേരില്‍ പോലീസ് പരിശോധന നടത്തുന്നു.ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വീടുകളിലും മറ്റും സൈബര്‍ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി.ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളും സൈബര്‍ സെല്‍ വിദഗ്ധരും റെയ്ഡിന് നേത്യത്വം നല്‍കി.ഇന്റര്‍നെറ്റ് വഴി കുട്ടികളുടെയും മറ്റും അശ്ലീല വീഡിയോകളും മറ്റും വീക്ഷിക്കുന്നവരെ സൈബര്‍ പോലീസ് നീരിക്ഷിക്കുന്നുണ്ട്.ഇത്തരം ആളുകളുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരക്കാരുടെ പ്രവൃത്തി നിരീക്ഷിക്കുകയും റെയ്ഡ് തുടരുമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.

date