Skip to main content
വെള്ളത്തൂവല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഇ്ന്‍ഫന്റ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വികസന പദ്ധതികളുമായി വെള്ളത്തൂവല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു.സ്മാര്‍ട്ട് ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉത്ഘാടനം, പണി പൂര്‍ത്തീകരിച്ച  ശുചി മുറി,പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്നപച്ചക്കറി കൃഷി  തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് നിര്‍വ്വഹിച്ചു.സ്‌കൂളിന്റെ തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളിലും എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് ഇന്‍ഫന്റ് തോമസ് പറഞ്ഞു.
പിടിഎ പ്രസിഡന്റ് ഡിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം ഓമനാ ഷാജി മുഖ്യപ്രഭാഷണം നടത്തി.ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സ്‌കൂള്‍ പിടിഎ പൊതുയോഗവും സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ സി ഷിബി, പിടിഎ വൈസ് പ്രിസഡന്റ് കെ ബി ജോണ്‍സണ്‍, ജ്യോതി ജയേഷ്, പി വി അഗസ്റ്റിന്‍,ഹെഡ്മാസ്റ്റര്‍ ബാലന്‍ വി വടക്കേയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

date