കുഞ്ഞികൈകളിലേക്ക് കുഞ്ഞുവരുമാനം
മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പദ്ധതിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വിതരണത്തിന്റെ ഉദ്ഘാടനം പൈനാവ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടത്തി. വാഴത്തോപ്പ് മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്‍് റിന്‍സി സിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ് അധ്യക്ഷത വഹിച്ചു.
പൈനാവ് സ്‌കൂളിലെ കൂടാതെ മണിയാറന്‍കുടി ഗവണ്‍മെന്റ് വി.എച്ച്.എസ്.ഇ സ്‌കൂളിലുമാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. മണിയാറന്‍കുടി സ്‌കൂളില്‍ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ആലീസ് ജോസ് നിര്‍വഹിച്ചു. പെനാവ് സ്‌കൂളിലെ അമ്പതു വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള തീറ്റയും നല്കി്.
പരിപാടിയില്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജിഷ കെ ജയിംസ്, സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments