Post Category
സഹകരണ വാരാഘോഷം: സംഘാടക സമിതി യോഗം ഒക്‌ടോബര്‍ 15ന്
നവംബര്‍ 14ന് കട്ടപ്പനയില്‍ നടത്തുന്ന സഹകരണ വാരാഘോഷത്തിന്റെ സംഘാടക സമിതി യോഗം ഒക്‌ടോബര്‍ 15ന് രാവിലെ 11 മണിക്ക് കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരും. ജില്ലയിലെ സഹകാരികളും പൊതുപ്രവര്‍ത്തകരും സംബന്ധിക്കും. അറുപത്തി ആറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, സഹകരണ - സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. സെമിനാര്‍, സഹകരണ റാലി എന്നിവയും ഉണ്ടായിരിക്കുമെന്നും ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments