Skip to main content

റേഷന്‍ കാര്‍ഡ്: 31 വരെ ആധാര്‍ ചേര്‍ക്കാം, നവംബര്‍ 5ന് അദാലത്ത്

റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ ചേര്‍ക്കാനുള്ളവര്‍ ഒക്‌ടോബര്‍ 31നകം സിവില്‍ സപ്ലൈസിന്റെ സൈറ്റില്‍ നേരിട്ടോ, റേഷന്‍ കടകള്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ട് സപ്ലൈ ഓഫീസില്‍ എത്തിയോ ആധാര്‍ ചേര്‍ക്കണം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് നവംബര്‍ 5ന് 10 മുതല്‍ വൈകിട്ട് 5 വരെ അദാലത്ത് നടത്തും. അദാലത്തുകളില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കും ഇനിയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷയുമായി അദാലത്തില്‍ പങ്കെടുക്കാം.

date