Skip to main content

പോഷണ്‍ എക്സ്പ്രസ് ജില്ലയില്‍ ഇന്നും (12) നാളെയും

സമ്പുഷ്ട കേരളം പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി  പോഷണ്‍ എക്സ്പ്രസ് ഇന്നും (12) നാളെയും ജില്ലയില്‍ സഞ്ചരിക്കും. സംസ്ഥാന വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം അനീമിയ പ്രതിരോധം, ഡയറിയയെ തടുക്കല്‍, വയറിളക്കം നിയന്ത്രിക്കല്‍, ശുചിത്വം എന്നിവയെ കുറിച്ചുള്ള സന്ദേശവും വഹിച്ചു കൊണ്ടാണ് പോഷണ്‍ എക്സ്പ്രസ് ജില്ലയിലൂടെ കടന്നു പോകുന്നത്. ഇന്ന്  9.30ന്് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ആദ്യ സീകരണിനു ശേഷം ചെറുതോണിയില്‍ ഉച്ച കഴിഞ്ഞ് 2.30 ന് എത്തും. ഞായറാഴ്ച രാവിലെ പത്തു മണിക്ക് കട്ടപ്പനയിലും 2.30 ന്് അഴുതയിലും  എക്സ്പ്രസ് സന്ദര്‍ശനം നടത്തും.
 

date