Skip to main content

യന്ത്രവത്കൃത ബോട്ടിന് ക്വട്ടേഷൻ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴി അഞ്ചുതെങ്ങ് ഭാഗങ്ങളിൽ അർദ്ധരാത്രി മുതൽ ജൂൺ ഒൻപത് അർദ്ധരാത്രി വരെ കടൽ രക്ഷാപ്രവർത്തനത്തിന് ഒരു യന്ത്രവൽകൃതബോട്ട് വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 19ന് ഉച്ചയ്ക്കു മൂന്നിന് മുൻപ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസിൽ സമർപ്പിക്കണം. ക്വട്ടേഷനുകൾ അന്ന് 3.30ന് ഹാജരാകുന്ന ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ തുറക്കും. ക്വട്ടേഷനുകൾ തപാലിൽ ലഭിക്കേണ്ട വിലാസം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2481118, 0471 2480335, 9496007035.
പി.എൻ.എക്‌സ്.3654/19

date