Skip to main content

സ്മൃതി ദിനാചരണം: പോലീസ് ബുള്ളറ്റ് റാലി 20 ന്

പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ പോലീസ് ബുളളറ്റ് റാലി നടക്കും. ഒക്ടോബർ 20 വൈകീട്ട് നാലിന് പാലിയേക്കരയിലാണ് തുടക്കം. നഗരം ചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിയ്ക്കും. 1959 ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിൽവെച്ച് കാണാതായ പത്ത് പോലീസുകാരുടെ സ്മരാണാർത്ഥമാണ് ഇന്ത്യയിലെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ഒക്ടോബർ 21 നാണ് പോലീസ് സ്മൃതിദിനം. ജില്ലയിൽ സ്മൃതിദിന ഭാഗമായി വിപുലമായ പരിപാടികൾക്ക് സിറ്റി പോലീസ് രൂപം നൽകി. ഒക്ടോബർ 20 ന് രാവിലെ ആറിന് പോലീസും, പൗരാവലിയും ചേർന്നുളള അഞ്ച് കിലോ മീറ്റർ കൂട്ടയോട്ടം, വിദ്യാർത്ഥികൾക്കായുളള ക്വിസ് മത്സരം, 17, 18 തിയതികളിലായി ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ വിദ്യാർത്ഥികൾക്ക് സന്ദർശിയ്ക്കാനുളള സൗകര്യം. ഒക്ടോബർ 19 ന് പാറമേക്കാവ് രോഹിണി ഹാളിൽ പോലീസ് ആയുധങ്ങളുടെയും, ഉപകരണങ്ങളുടെയും പ്രദർശനം എന്നിവ നടക്കും.
ഈ വർഷം ഡ്യൂട്ടിയ്ക്കിടെ മരണപ്പെട്ട മുഴുവൻ പോലീസ് സേനാംഗങ്ങളുടെ പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പണവും പ്രത്യേക പോലീസ് പരേഡും ജില്ലാ സായുധസേന പരേഡ് ഗ്രൗണ്ടിൽ ഒക്ടോബർ 21 ന് രാവിലെ എട്ടിന് നടക്കും. റൺ തൃശൂർ റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ ഉടൻ പേര് രജിസ്റ്റർ ചെയ്യണമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഓൺലൈൻ വഴി മാത്രമാണ് രജിസ്‌ട്രേഷൻ. പ്രവേശനം തീർത്തും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ടീഷർട്ടും സർട്ടിഫിക്കറ്റും ലഭിക്കും. ഓട്ടമത്സരത്തിൽ വിജയികളായ ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലും പ്രശസ്തിപത്രവും ലഭിക്കും. ലിങ്ക് https://forms.gle/dMquYFrjVvXfswU36. ഫോൺ: 9497917608, 9497917705.

date