Post Category
പ്രതിഭ പിന്തുണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2019 - 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലാകായിക രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തിലെ പ്രതിഭകള്‍ക്ക് പിന്തുണയും അംഗീകാരവും ലഭ്യമാക്കുക, കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പ്രതിഭ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും 0491 2505005 ലും ലഭിക്കും
date
- Log in to post comments