സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്: അപേക്ഷ 22 വരെ, ഇന്റര്‍വ്യൂ 23 ന്
സാമൂഹ്യനീതി ഓഫീസ് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. മുന്‍ തടവുകാര്‍, നല്ല നടപ്പുകാര്‍, വിചാരണ തടവുകാര്‍ എന്നിവരെ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശവും നല്‍കാനാണ് തിരഞ്ഞെടുക്കുന്നത്. പാലക്കാട് ജില്ലയിലെ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താല്‍പര്യവും പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടുവാണ് യോഗ്യത. ബിരുദധാരികള്‍ക്ക് മുന്‍ഗണനയുണ്ട്. പ്രായപരിധി 65 വയസ്സ്. 5000 രൂപയാണ് ഹോണറേറിയം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം വിശദമായ ബയോഡാറ്റയുമായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ നേരിട്ടെത്തികയോ ചെയ്യണം. ഇന്റര്‍വ്യൂ ഒക്ടോബര്‍ 23 ന് നടക്കും. ഫോണ്‍: 0491-2505275. ഇ-മെയില്‍: pkddpo@gmail.com.
- Log in to post comments