Skip to main content
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ലോഗോ

അരങ്ങ് 2019 ലോഗോ രൂപകല്‍പന മത്സരം: മുഹമ്മദ് സഫുവാന്‍ വിജയി

 

 

പാലക്കാട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019ത്തോടനുബന്ധിച്ച് നടന്ന ലോഗോ രൂപകല്‍പന മത്സരത്തില്‍ മുഹമ്മദ് സഫുവാന്‍ വിജയിച്ചു. മഞ്ചേരി സ്വദേശിയായ സഫുവാന്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് വിദ്യാര്‍ഥിയാണ്. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പാലക്കാട് വിക്ടോറിയ കോളേജ്,  ഫൈന്‍ ആര്‍ട്‌സ് ഹാള്‍, ഗവ.മോയന്‍ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംസ്ഥാന കലോത്സവം അരങ്ങേറുന്നത്. ആകെ ലഭിച്ച 13 എന്‍ട്രികളില്‍ നിന്നാണ് സഫുവാന്‍ രൂപകല്‍പന ചെയ്ത ലോഗോ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യം- തുല്യതാ- പങ്കാളിത്തം എന്നീ ആശയം ഉള്‍ക്കൊള്ളിച്ചാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

 

date