Skip to main content

എസ്.ടി. പ്രമോട്ടര്‍ ഒഴിവ് : കൂടിക്കാഴ്ച 21 ന്

 

കോട്ടപ്പാടം, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍  പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ എസ്. ടി. പ്രൊമോട്ടറായി  പ്രവര്‍ത്തിക്കുന്നതിന്  എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ അഭിമുഖം നടക്കും. അതത് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരാവണം അപേക്ഷകര്‍. പ്രായപരിധി 25-40 വയസ്സ്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, പ്രായപരിധി  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2505383

date