Skip to main content

ശിലാസ്ഥാപനം നടത്തി

 പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കല്ലാടം പൊയ്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ ഒ.പി ബ്ലോക്കിന്‍റെ ശിലാസ്ഥാപനം ഡോ. എന്‍.ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുസമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപയും ചിലവാക്കിയാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല .
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിജി അഞ്ചാനി, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷിഖ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date