പോഷണ്‍ എക്സ്പ്രസ് ജില്ലയിലെത്തി
സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചാരണത്തിനായി വനിതാ ശിശുവികസന വകുപ്പും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സജ്ജമാക്കിയ പോഷണ്‍ എക്സ്പ്രസ് ജില്ലയിലെത്തി. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പര്യടനം പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ടാണ് സമ്പുഷ്ടകേരളം പദ്ധതി നടപ്പാക്കുന്നത്. പര്യടനത്തിന്‍റെ ഭാഗമായി നടത്തിയ സിഗ്നേച്ചര്‍ കാമ്പയിനില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കാളികളായി.
സെപ്തംബര്‍ 16ന് ആരംഭിച്ച മാസാചരണം ഒക്ടോബര്‍ 16 ന് അവസാനിക്കും. നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം, വിവിധ കലാ പരിപാടികളും പര്യടന ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടന്നു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നാസര്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് രാജു, ഐ.സി.ഡി എസ് പ്രോഗ്രാം ഓഫീസര്‍ (എസ്എസ്) ശാരിക തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments