Post Category
പോഷണ മാസം; ശില്പശാല നടത്തി
പോഷണമാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
മാസ് മീഡിയ ഓഫീസര്‍ ടോമി ജെ. പോഷണ മാസാചരണ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യസുരക്ഷ ഓഫീസര്‍ നിമ്മി അഗസ്റ്റിന് ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments