Skip to main content

പൊന്നാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍  സായാഹ്ന ഒ.പി ആരംഭിച്ചു

   പൊന്നാട് പ്രവര്‍ത്തിക്കുന്ന ഓമാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍  സായാഹ്ന ഒ.പി ആരംഭിച്ചു.  ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പറമ്പന്‍ ലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഷെരീഫ, ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍് കെ.പി സഹീദ്, വൈസ് പ്രസിഡന്റ് എളങ്കയില്‍ മുംതാസ്,  ഗ്രാമ പഞ്ചായത്ത്  സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഷാഹുല്‍ഹമീദ്, മുഹമ്മദലി ഹാജി, റസിയ,  വാര്‍ഡ് മെമ്പര്‍  സമദ് പൊന്നാട്,   വാര്‍ഡ് വികസന കമ്മിറ്റി കണ്‍വീനര്‍ പി കെ സിദ്ധീഖ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ റഫീഖ് മാസ്റ്റര്‍,  ശ്രീധരന്‍, സി ടി ബിച്ചാപ്പു,  മൊയ്തീന്‍ ഓമാനൂര്‍,  സുനില്‍ കുമാര്‍,  ഷംസു പൊന്നാട്,  പി.അപ്പു, ആശുപ ത്രി പഞ്ചായത്ത് അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
   മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ഒ.പി പ്രവര്‍ത്തിക്കു.
 

date