Post Category
ഹജ്ജ് അപേക്ഷ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തുറന്നു
ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കാന്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, എറണാംകുളം ജില്ലകളില്‍ ഹജ് കമ്മിറ്റി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. കോഴിക്കോട് ജില്ലയില്‍ വടകര, കുറ്റ്യാടി, കുന്നമംഗലം, കൊടുവളളി, മാവൂര്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, തിരൂര്‍ എന്നിവടങ്ങളിലുമാണ് ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അപേക്ഷകര്‍ക്ക് കേന്ദ്രങ്ങളില്‍ സൗജന്യസേവനം ലഭ്യമാകും. വിശദ വിവരങ്ങള്‍ കോഴിക്കോട് 9846100552, മലപ്പുറം 9446631366, കണ്ണൂര്‍ 46133582, എറണാംകുളം 562291129 ,തൃശൂര്‍ 9446062928.
date
- Log in to post comments