ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് (ഒക്‌ടോബര്‍ 23) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 24, 25 തീയതികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 24 മണിക്കുറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെയുള്ള മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. അപകട മേഖലയില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തില്‍ പെട്ടന്നുണ്ടാകാന്‍ സാധ്യതയുള്ള മിന്നല്‍ പ്രളയങ്ങളും വെള്ളക്കെട്ടും ശ്രദ്ധിക്കണം.കേരളത്തിലെ മുഴുവന്‍ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.
- Log in to post comments