Post Category
കുടുംബ സര്‍വ്വേ: പൊതുജനങ്ങള്‍ സഹകരിക്കണം
അങ്കണവാടി സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കുടുംബ സര്‍വ്വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുന്നത്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'പോഷണ്‍ അഭിയാന്റെ' ഭാഗമായാണ് സര്‍വ്വേ. ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കി സര്‍വ്വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
date
- Log in to post comments