ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭര്‍കര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്തു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് നാടിന്റെ ഉത്പാദന ക്ഷമതയിലും വരുമാനത്തിലും പുതിയ സംരംഭകരിലൂടെ വളര്‍ച്ചയുണ്ടാക്കുക എന്നതാണ് സംരംഭകത്വ ബോധവത്കരണ സെമിനാറിന്റെ ലക്ഷ്യം.
സംരംഭകത്വ പരിശീലകന്‍ ലുക്മാന്‍ അരീക്കോട്, ഫിനാന്‍ഷ്യല്‍ സാക്ഷരത കൗണ്‍സിലര്‍ ബാലകൃഷ്ണന്‍, പെരിന്തല്‍മണ്ണ ഉപജില്ലാ വ്യവസായ ഓഫീസര്‍ മുഹമ്മദ് ഹനീഫ, വ്യവസായ വികസന ഓഫീസര്‍മാരായ സുനില്‍ , വരുണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സെമിനാറില്‍ 100 ഓളം സംരംഭകര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സദക്ക് ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.രമ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അമീര്‍ പാതാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments