കോട്ടയം ജില്ലയുടെ ദുരന്ത നിവാരണ പ്ലാന്‍ പുതുക്കും
കോട്ടയം ജില്ലയുടെ ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ പുതുക്കും. 2015 ല്‍ തയ്യാറാക്കിയ പ്ലാനാണ് നിലവിലുള്ളത്. പ്രകൃതി ക്ഷോഭം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണത്തില്‍ എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നത്.
വകുപ്പുതല പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ എ.ഡി.എം ടി.കെ.വിനീത് അധ്യക്ഷത വഹിച്ചു.
ഓരോ വകുപ്പും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നടത്താനാകുന്ന പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും ഉള്‍പ്പെടുന്ന പ്ലാനാണ് തയ്യാറാക്കേണ്ടത്. ഇതിനു മുന്‍പ് നോഡല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലാ പ്ലാനിന്‍റെ രൂപരേഖ ഡിസംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും.
ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഡോ. ആന്‍ഡ്രു സ്പെന്‍സര്‍, കോ-ഓര്‍ഡിനേറ്റര്‍ പൊډണി കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. (കെ.ഐ.ഒ.പി.ആര്‍ 1686/19)
- Log in to post comments