Post Category
മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകള്‍ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാം.
പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളെയും സഹകരണ-ചാരിറ്റബിള്‍ സൊസൈറ്റികളെയും രജിസ്ട്രേഷന് പരിഗണിക്കും.
രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും അടിസ്ഥാന സൗകര്യ വികസനത്തിനും വിപണത്തിനുമുള്ള സഹായവും നല്‍കും.
അപേക്ഷ ഫോറം www.keralapottery.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, കവടിയാര്‍ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2727010, 9947038770
date
- Log in to post comments