Post Category
മൂന്നാര്‍ ഫ്‌ലവര്‍ ഷോ ഡിസംബറില്‍
ഡി റ്റി പി സി യുടെ നേതൃത്വത്തില്‍ ഡിസംബറില്‍ മൂന്നാറില്‍ ഫ്‌ലവര്‍ ഷോ സംഘടിപ്പിക്കും. അന്താരാഷ്ട്ര നിലാരത്തോടെ സംഘടിപ്പിക്കുന്ന ഫ്‌ലവര്‍ ഷോയ്ക്ക് മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രത്യേക വേദി സജ്ജീകരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ രീതിയില്‍ പരിപാടികള്‍ ക്രമീകരിക്കുമെന്നും പ്രളയ ശേഷമുള്ള വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വായിരിക്കും ഫ്‌ലവര്‍ ഷോ എന്നും ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു. മൂന്നാറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഫ്‌ലവര്‍ ഷോ നടത്താന്‍ തീരുമാനിച്ചത്. പുതുവര്‍ഷത്തോടെ സമാപിക്കുന്ന രീതിയിലാണ് ഇക്കുറി ഫ്‌ലവര്‍ ഷോ നടക്കുക.
date
- Log in to post comments