Post Category
ക്ലിനിക്കില്‍ കരാര്‍ നിയമനം
വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയം, മറയൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് എന്നീ ഒ.പി ക്ലിനിക്കുകളില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, എ.എന്‍.എം, അറ്റന്‍ഡര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷിച്ചിരുന്നവര്‍ക്ക് ഒക്‌ടോബര്‍ 25ന് രാവിലെ 10 മുതല്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസ്, തൊടുപുഴയില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30ന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399.
date
- Log in to post comments