Skip to main content

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: 75.78 ശതമാനം പോളിങ്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ 75.78 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് ശതമാനത്തില്‍ നിന്നും 0.41 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 76.19 ശതമാനമായിരുന്നു പോളിങ് .
ഇത്തവണ 2,14,779 വോട്ടര്‍മാരില്‍ നിന്നും 86,558 സ്ത്രീകളും 76,192 പുരുഷന്മാരുമടക്കം 1,62,750 പേരാണ് വോട്ട് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലെ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പ്പാടി, പൈവളികെ, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകളിലെ 198 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 2,08,145 വോട്ടര്‍മാരില്‍ നിന്നും 1,58,584 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്..

date