Skip to main content

ഒഡെപെക്ക് വഴി യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തിപരിചമുളള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കൊച്ചിയിലും ഡൽഹിയിലും നവംബർ രണ്ടാംവാരം ഇന്റർവ്യൂ നടത്തുന്നു. എച്ച്.എ.എ.ഡി/ഡി.ഒ.എച്ച്/പ്രോമെട്രിക് പാസായവർക്ക് മുൻഗണന. കൊച്ചിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ  gcc@odepc.in  എന്ന മെയിലിലേക്കും ഡൽഹിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുളളവർ odepcdelhi@odepc.in എന്ന മെയിലിലേക്കും ബയോഡാറ്റ ഒക്‌ടോബർ 30 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in .ഫോൺ: 04712329440/41/42/43.
പി.എൻ.എക്‌സ്.3761/19

date