Skip to main content

എന്‍ജിനീയര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും സൗദി അറേബ്യയില്‍ തൊഴില്‍ അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കും ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും നോര്‍ക്ക് റൂട്ട്‌സ് മുഖേന തൊഴിലവസരം.
 മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളില്‍ യോഗ്യതയുള്ള 30 നും 35 നും മദ്ധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. എന്‍ജിനീയര്‍മാര്‍ക്ക് 5000 മുതല്‍ 7000 സൗദി റിയാല്‍ വരെയും (ഏകദേശം 94,000 രൂപ മുതല്‍ 1,31,000 രൂപ വരെ) ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 3000 മുതല്‍ 3200 സൗദി റിയാല്‍ വരെയും (ഏകദേശം 57,000 രൂപ മുതല്‍ 60,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഫോട്ടോ, പാസ്‌പ്പോര്‍ട്ട്, യോഗ്യത,തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം norkacvtoksa@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 31.

date