Post Category
സംരംഭകത്വ സെമിനാര്‍ നാളെ
സ്വന്തമായി തൊഴില്‍ സംരംഭം തുടങ്ങാനും, നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഒക്ടോബര്‍ 26) സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാര്‍. സംരംഭകത്വം, സാധ്യത സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ വായ്പ സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. മഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍-9745064413.
date
- Log in to post comments