Skip to main content

ദേശീയ ആയുര്‍വ്വേദ ദിനാചരണം ഒക്‌ടോബര്‍ 25ന് ആരംഭിക്കും

നാലാമത്  ദേശീയ ആയുര്‍വ്വേദ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വ്വേദ വകുപ്പും  നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി  ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ  ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 25 ന് വാരാചരണ പരിപാടിയുടെ ഉദ്ഘാടനം  ആയുര്‍വ്വേദ ഡി.എം.ഒ ഡോ. കെ. സുശീല  ഉദ്ഘാടനം  ചെയ്യും. തുടര്‍ന്ന് ജില്ലയിലെ അറ്റന്‍ഡര്‍മാര്‍ക്ക് ബോധവല്‍ക്കരണക്ലാസും സംഘടിപ്പിക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്‌ടോബര്‍ 29 ന് ജില്ലാ പഞ്ചയത്ത് പ്രസിഡന്റ്  എ. പി ഉണ്ണികൃഷണന്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യും. വാരാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലുടനീളം മെഡിക്കല്‍ ക്യാമ്പുകള്‍ (ആയുര്‍വ്വേദം, ഹോമിയോ, യൂനാനി സിദ്ധ) ഔഷധ സസ്യ പ്രദര്‍ശനം, യോഗ പരിശീലനം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. 
 

date