Skip to main content

കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

    സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ജെന്റര്‍ റിസോഴ്സ് ആന്‍ഡ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് സെന്റര്‍ ആരംഭിച്ചത്.
സ്ത്രീശാക്തീകരണം, ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജെന്റര്‍ റിസോഴ്സ് സെന്റര്‍ സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്എസ്.സുരേഷ് പറഞ്ഞു. ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ സെന്ററിന്റെ സേവനം ലഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാവികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ ആവശ്യമായ മാര്‍ഗനിര്‍ദേശവും പിന്തുണയും പരിശീലനവും നല്‍കുന്നതിനുള്ള സംവിധാനം കൂടിയാണ് സെന്ററെന്നും അദ്ദേഹം പറഞ്ഞു. 3.8 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
(പി.ആര്‍.പി. 1249/2019)  

 

date