Skip to main content

സംസ്ഥാന റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് അടിമാലിയില്‍ തുടക്കം

സംസ്ഥാന റോളര്‍ സകേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നായി 105 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. അണ്ടര്‍ 19 സീനിയര്‍ വിഭാഗം  ആണ്‍കുട്ടികള്‍,പെണ്‍കുട്ടികള്‍ എന്നിങ്ങനെ തിരിച്ചാണ് മത്സരം.വിജയികള്‍ക്ക് കര്‍ണാടകയില്‍ നടക്കുന്ന 65-ാം മത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിശ്വദീപ്തി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം തമ്പി ജോര്‍ജ് നിര്‍വ്വഹിച്ചു.ഡിജിഇ ജോയിന്റ് ഡയറക്ടര്‍ ചാക്കോ ജോസഫ്,സംസ്ഥാന റോളര്‍സ്‌കേറ്റിംഗ്  അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബി.ബി.എന്‍ റെഡി, ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജു കെ എസ്, ജില്ലാ സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗ്ഗീസ് കുഴികണ്ണിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date