Skip to main content
തൊടുപുഴ ബ്ലോക്ക് കേരളോത്സവം മുട്ടം ശക്തി ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരം പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉത്ഘാടനം ചെയ്യുന്നു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവ മത്സരങ്ങള്‍ മുട്ടത്ത് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യാതിഥിയായി. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, മെമ്പര്‍മാരായ ജിമ്മി പോള്‍, സതീഷ് കേശവന്‍, ജേക്കബ്ബ് മത്തായി, ലീലാമ്മ ജോസ്, കെ.വി. ജോസ്, റ്റി.കെ. മോഹനന്‍, ബി.ഡി.ഒ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് കേരളോത്സവം നടത്തുന്നത്.
 

date