Skip to main content
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവത്തിന്റെ സമ്മാനദാന ചടങ്ങില്‍ പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു വിജയികള്‍ക്ക് ജേര്‍സി നല്‍കുന്നു.

ഇളംദേശം ബ്ലോക്ക് കേരളോത്സവം സമാപിച്ചു; വിജയികളെ അനുമോദിച്ചു

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ജില്ലാതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളോത്സവ വിജയികളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
ആലക്കോട് സംഘടിപ്പിച്ച അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയും ടീം ഇന മത്സര വിജയികള്‍ക്ക് ജഴ്‌സിയും വിതരണം ചെയ്തു..
      ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗൗരി സുകുമാരന്‍, സാജു മാത്യൂ, ജിജി സുരേന്ദ്രന്‍, ഷൈനി അഗസ്റ്റിന്‍, ബിന്ദു പ്രസന്നന്‍, എം.മോനിച്ചന്‍ ,രാജീവ് ഭാസ്‌കരന്‍ ,സുജ ഷാജി,ബേസില്‍ ജോണ്‍, അജിത സാബു, ബി.ഡി.ഒ. കെ.ആര്‍ ഭാഗ്യരാജ്, വിമന്‍സ് വെല്‍ഫയര്‍ ഓഫീസര്‍ രഞ്ജിത് ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

date