Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ക്ക് 110 ലക്ഷം രൂപയുടെ ഭരണാനുമതി

 

കുന്ദമംഗലം മണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 110 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മല്‍ മീത്തല്‍ റോഡ് - 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിപറമ്പ് തേനയില്‍ എരഞ്ഞിപറമ്പ് റോഡ്- 10 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ  കുഴിപള്ളി പനച്ചിങ്ങല്‍ താഴം റോഡ്- 10 ലക്ഷം, പാറക്കോട്ടുതാഴം പാറക്കോട്ടുമീത്തല്‍ റോഡ് 17.5 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കീഴ്‌വീട്ടില്‍ അംഗന്‍വാടി റോഡ് - 25 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കാടിനിലത്ത് മേലേടത്ത് കരിയാത്തന്‍കാവ് റോഡ് 13 ലക്ഷം, മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂര്‍ എസ് വളവ് റോഡ് 10.5 ലക്ഷം, കുയ്യലില്‍ ചാലില്‍ അംഗന്‍വാടി റോഡ് 13.5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമായത്.

 

അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്റ്: അഭിമുഖം 29 ന് 

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ ഒഴിവുളള അസി. പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിനായി നവംബര്‍ 29 ന് രാവിലെ 11 മണിക്ക്  അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് - www.govtmedicalcollegekozhikode.acin. ഫോണ്‍ 0495 2350216, 2350200.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: മസ്റ്റര്‍ സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  നിന്നും  പെന്‍ഷന്‍ കൈപറ്റുന്ന ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചെയ്യേണ്ട തീയ്യതി ഡിസംബര്‍ 15 വരെ നീട്ടി. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ വീട്ടില്‍ വന്ന് ചെയ്യും. ഇത് സംബന്ധിച്ച വിവരങ്ങള്‍ അവരുടെ കുടുംബാംഗം ഡിസംബര്‍ ഒന്‍പതിനകം ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിയെ അറിയിക്കണം. ലഭിക്കുന്നവരുടെ ലിസ്റ്റ് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി അവരുടെ അതിര്‍ത്തിയിലുളള ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ ഡിസംബര്‍ 10ന് അറിയിക്കണം. jeevanrekha.gov.in എന്ന സൈറ്റ് മുഖാന്തിരം മാത്രമേ മസ്റ്ററിംഗ് നടത്താന്‍ പാടുളളൂ.  മസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും രസീത് കൈപറ്റണം. മസ്റ്റര്‍ ചെയ്യുന്നതിന് ഗുണഭോക്താവ് അക്ഷയ  കേന്ദ്രത്തില്‍ ഫീസ്  അടയ്‌ക്കേണ്ടതില്ല .മസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുളളൂ. 

 

കോഴിക്കോട് നഗരസഭ: ലേലം 26 ലേക്ക് മാറ്റി 

 

കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളിലെ റൗണ്ട് ബ്ലോക്ക് മാസറ്റര്‍ ബോര്‍ഡുകള്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് അനുമതി നല്‍കുന്നതിന് നവംബര്‍ 21 ന് നടത്താന്നിരുന്ന ലേലം നവംബര്‍ 26 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടത്തുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോണ്‍ ടാക്‌സ് വിഭാഗത്തിലെ എ36 സെക്ഷനുമായി ബന്ധപ്പടുക.

date