Skip to main content

വന അദാലത്ത് നവംബര്‍ 30ന് നിലമ്പൂരില്‍

 

സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന അദാലത്ത് ജില്ലയില്‍ നവംബര്‍ 30ന് രാവിലെ 10ന് നടക്കും. നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പൊതുജനങ്ങളുടെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാവും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയാവും. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  പഅദാലത്തില്‍ പങ്കെടുക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
 

date