Skip to main content

വാഹന യാത്രക്കാരുടെ സുരക്ഷ: ദേശീയപാത പാണമ്പ്ര വളവില്‍ ഡിവൈഡര്‍ നവീകരണ പ്രവൃത്തി തുടങ്ങി

 

അപകട മേഖലയായ തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാത വളവില്‍ ഡി വൈഡറിന്റെയും സുരക്ഷാ ഭിത്തികളുടെയും നവീകരണ പ്രവൃത്തി തുടങ്ങി. ദേശീയപാത പാണമ്പ്ര മുതല്‍ കോഹിനൂര്‍ വരെയുള്ള ദേശീയ പാത മേഖലയിലാണ് ഡിവൈഡര്‍ പുതുക്കി പണിയുന്നത്. വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രാഫിക് സിഗ്നലുകളും സൂചന ബോര്‍ഡുകളും റിഫ്‌ളക്റ്റിങ് ടൈലുകളും സ്ഥാപിക്കും. ഡിവൈഡറില്‍ ചായം പൂശും. ദേശീയ പാത വിഭാഗം അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തികള്‍ നടക്കുന്നത്. രണ്ടു മാസത്തിനകം നവീകരണ പ്രവൃത്തി പൂര്‍ത്തികരിക്കുമെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. പലപ്പോഴായി ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചാണ് പാണമ്പ്ര വളവിലെ ഡിവൈഡര്‍ പലയിടത്തായി തകര്‍ന്നത്. ഈയൊരു സാഹചര്യത്തിലാണ് നവീകരണം.
 

date