Post Category
ക്വിസ് മത്സരം സംഘടിപ്പിച്ചു
ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. രണ്ടു പേരടങ്ങുന്ന എട്ടു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഭരണഘടനയെ ആസ്പദമാക്കി അഞ്ചു റൗണ്ടുകളിലായിയാണ് മത്സരം നടന്നത്. വാശിയേറിയ മത്സരത്തിനൊടുവില്‍ അഭിലാഷ്(കളക്ടറേറ്റ് കണ്ട്രോള്‍ റൂം),രാജീവ്(ക്ലര്‍ക്ക്,ഡെപ്യൂട്ടി കളക്ടര്‍,എല്‍ എ(എന്‍ എച്ച്) എന്നിവര്‍ വിജയികളായി. ബി സെക്ഷന്‍ സീനിയര്‍ ക്ലര്‍ക്ക് നിഷ എസ്. ശിവാനന്ദനായിരുന്നു ക്വിസ് മാസ്റ്റര്‍. എ.ഡി.എം വി.ആര്‍. വിനോദ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഭരണഘടനാ ദിനത്തിനെക്കുറിച്ച് ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ അനു. എസ്.നായര്‍ സംസാരിച്ചു.
(പി.ആര്‍.പി. 1274/2019)
date
- Log in to post comments