Skip to main content

പകല്‍ 11 മുതല്‍ നാലുവരെ എഴുന്നള്ളത്ത് പാടില്ല ആനകളെ തുടര്‍ച്ചയായി ആറുമണിക്കൂറിലധികം എഴുന്നള്ളിക്കരുത്

നാട്ടാന പരിപാലന നിയമം കര്‍ശനമായി പാലിച്ചു മാത്രം ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്ത് നടത്തിയാല്‍ മതിയെന്ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് പകല്‍ 11 നും നാലിനും മധ്യേ ആന എഴുന്നള്ളത്ത് നിരോധിച്ചു. തുടര്‍ച്ചയായി ആറു മണിക്കൂറിലധികം ആനകളെ നടത്താനും പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. മൈക്ക് അനുമതി നല്‍കുന്ന ഘട്ടത്തില്‍ പോലീസ് ഇക്കാര്യം ഉറപ്പ് വരുത്തുകയും വേണം. മദപ്പാട്, അസുഖം, ക്ഷീണം, മുറിവ് എന്നിവയുള്ള ആനകളെ ഉപയോഗിക്കരുത്. ആനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പാപ്പാന്‍ കൈവശം കരുതണം. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ചാകണം എഴുന്നള്ളത്ത്. കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെ സാമീപ്യം പാടില്ല. ഒരേസമയം മൂന്നിലധികം ആനകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഉയര്‍ന്ന തോതിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഫ്‌ളോട്ടുകള്‍ ഒഴിവാക്കണം. ഒരേ സമയം 15 ലധികം ആനകളെ ഉപയോഗിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. മദ്യപിച്ചതായി കണ്ടെത്തുന്ന പാപ്പാ•ാരെ എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കാനും യോഗം നിര്‍ദ്ദേശിച്ചു. (പി. ആര്‍. കെ.132/18)
date